ടൂറിസ്റ്റ് ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് എട്ട് പേര്‍ കൊല്ലപ്പെട്ടു
പൂനെ|
WEBDUNIA|
PTI
മുംബൈ-അഹമ്മദാബാദ് ഹൈവേയിലെ മനോറില്‍ ടൂറിസ്റ്റ് ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് തീ പിടിച്ച് എട്ടുപേര്‍ വെന്ത് മരിച്ചു.
അപകടത്തില്‍ 14 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നിനാണ് പുണെയില്‍നിന്ന് അഹമ്മദാബാദിലേക്കുപോയ ബസ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരും പൊലീസും അഗ്നിശമന സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഡീസല്‍ ടാങ്കര്‍ പൊട്ടിത്തെറിക്കുമെന്ന ആശങ്കമൂലം അതീവ ശ്രദ്ധയോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയിലെ ഗതാഗതം നാലു മറിക്കൂറോളം തടസപ്പെട്ടു.