ഇറാഖില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍; ജനറല്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്| WEBDUNIA|
PRO
ഇറാഖില്‍ നടന്ന അക്രമസംഭവങ്ങളില്‍ മരിച്ചവരുടെ എണ്ണം 18 ആയി. വടക്കന്‍ നഗരമായ മൗസൂളില്‍ ചാവേര്‍ ബോംബ് ആക്രമണത്തില്‍ ബ്രിഗേഡിയര്‍ ജനറല്‍ അടക്കം എട്ട് സൈനികര്‍ കൊല്ലപ്പെട്ടു.

വടക്കുപടിഞ്ഞാറന്‍ ബാഗ്ദാദിലെ ഗര്‍മാ നഗരത്തില്‍ തോക്കുധാരി സൈനിക ക്യാമ്പ് ആക്രമിച്ചു. വെടിവെപ്പില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. അബുഗ്രെയ്ബ് ജില്ലയില്‍ സര്‍ക്കാറിന്റെ പിന്തുണയുള്ള 'സാഹ്‌വ' സുന്നി സേനയിലെ നാലുപേര്‍ വെടിയേറ്റുമരിച്ചു.

പടിഞ്ഞാറന്‍ ബാഗ്ദാദില്‍ ചാവേറാക്രമണത്തില്‍ രണ്ടുപേരും കൊല്ലപ്പെട്ടു. സുന്നി-ഷിയ പോരാട്ടം രൂക്ഷമായ രാജ്യത്ത് ഈ വര്‍ഷംമാത്രം 8000 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :