റഷ്യയില്‍ ചാവേര്‍ സ്ഫോടനം തുടര്‍ക്കഥയാകുന്നു; 10 പേര്‍ കൊല്ലപ്പെട്ടു

മോസ്‌കോ| WEBDUNIA|
PRO
തെക്കന്‍ റഷ്യയിലെ വോള്‍ഗോഗ്രാഡില്‍ വീണ്ടും ചാവേര്‍ ആക്രമണം. സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള സെര്‍ഷിങ്കിയിലെ ചന്തസ്ഥലത്താണ് സ്‌ഫോടനമുണ്ടായത്.

കഴിഞ്ഞ ദിവസം ഇവിടുത്തെ റെയില്‍വേ സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും അന്‍പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി ഏഴിന് ശീതകാല ഒളിമ്പിക്‌സ് തുടങ്ങാനിരിക്കുന്ന സോച്ചിക്ക് സമീപമുള്ള പ്രധാന നഗരങ്ങളിലൊന്നാണ് വോള്‍ഗോഗ്രാഡ്. ഇവിടെ രണ്ടുമാസം മുമ്പ് സമാനരീതിയിലുണ്ടായ ചാവേറാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു.

മൂന്ന് ദിവസത്തിനിടെ തെക്കന്‍ റഷ്യയിലുണ്ടാകുന്ന മൂന്നാമത്തെ ചാവേര്‍ ആക്രമണമാണിത്. വെള്ളിയാഴ്ച പ്യാറ്റിഗോര്‍സ്‌ക് മേഖലയില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതും സോച്ചിക്ക് തൊട്ടടുത്തുള്ള നഗരമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :