സുഡാനില്‍ മൂന്ന്‌ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു

ഖര്‍ത്തും| WEBDUNIA|
PRO
ആഭ്യന്തര യുദ്ധം രൂക്ഷമായ ദക്ഷിണ സുഡാനില്‍ യുഎന്‍ താവളത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ മൂന്ന്‌ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലായം ഇക്കാര്യം സ്ഥിരീകരിച്ചു. അക്കോബോയിലുള്ള താവളത്തിനു നേര്‍ക്കാണ്‌ ആക്രമണമുണ്ടായത്‌. സംഭവം നടക്കുമ്പോള്‍ 43 ഇന്ത്യന്‍ ഭടന്മാര്‍ താവളത്തിലുണ്ടായിരുന്നു.

ദക്ഷിണ സുഡാനില്‍ ഇതിനകം നടന്ന ആക്രമണങ്ങളില്‍ അഞ്ഞൂറിലധികം പേര്‍ കൊല്ലപ്പെടുകയും എണ്ണൂറോളം പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു. നൂറുകണക്കിനു പേര്‍ അഭയാര്‍ഥികളായി കഴിയുകയാണ്‌. കഴിഞ്ഞ ഞായറാഴ്ചയാണ്‌ ഇവിടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :