റമാദി|
WEBDUNIA|
Last Modified തിങ്കള്‍, 23 ഡിസംബര്‍ 2013 (13:21 IST)
PRO
ഇറാഖിലെ സുന്നി ഭീകരരുടെ കേന്ദ്രമായ അന്‍ബറില്‍ നടന്ന ഏറ്റുമുട്ടലില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടു. കമാന്‍ഡര്‍മാര്‍ അടക്കമുള്ള നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി സൈന്യം അറിയിച്ചു.
ഏറ്റുമുട്ടലില്‍ 32 സൈനികര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മേഖലയില്‍ സൈന്യം അടുത്തകാലത്ത് നടത്തിയ മുന്നേറ്റം വിലയിരുത്താനാണ് സംഘം എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ആളൊഴിഞ്ഞ വീടിനുള്ളില്‍ സൈനികര്‍ എത്തിയപ്പോള്‍ മൂന്ന് ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.