ടു ജി: ദയാലു അമ്മാളിനെ സാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം
ചെന്നൈ|
WEBDUNIA|
PTI
PTI
ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിനെ 2ജി സ്പെക്ട്രം അഴിമതി കേസിലെ സാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നു.
കേസില്‍ എണ്‍പത്തിരണ്ടുകാരി ദയാലു അമ്മാള്‍ ഡല്‍ഹി കോടതിയില്‍ ഹാജരാകണമെന്നു കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ദയാലു അമ്മാളിന്‍റെ ആരോഗ്യസ്ഥിതി മെച്ചമല്ലെന്നും അവര്‍ക്കു വിമാനയാത്ര പറ്റില്ലെന്നും പറഞ്ഞു കരുണാനിധി സാക്ഷിപട്ടികയില്‍ നിന്നു അവരെ ഒഴുവാക്കാന്‍ ശ്രമിച്ചിരുന്നു എന്നാല്‍ അത് തള്ളുകയായിരുന്നു.
അമ്മാളിനെ സാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ നിയമപരമായ എല്ലാ സാധ്യതകളും തേടുമെന്ന് കരുണാനിധി പറഞ്ഞു. ദയാലു അമ്മാളിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വിശദമായ സര്‍ട്ടിഫിക്കെറ്റുകള്‍ സിബിഐക്കു നല്‍കിയിരുന്നു. എന്നിട്ടും കോടതി ഇത്തരമൊരു ഉത്തരവിട്ടത് എന്താണെന്നു മനസിലാകുന്നില്ലെന്നും കരുണാനിധി അഭിപ്രായപ്പെട്ടു.