പിന്തുണ പിന്‍‌വലിക്കുമെന്ന് അഖിലേഷ്; യുപിഎയുടെ പതനം ആസന്നം?

ലക്നൗ| WEBDUNIA|
PRO
PRO
സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തയാറെടുത്തതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളത്തില്‍ തന്നെ ഇതുണ്ടാകുമെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഖിലേഷ് വ്യക്തമാക്കി. ഇതോടെ മന്‍‌മോഹന്‍ സിംഗ് സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാകുമെന്ന് ഉറപ്പായി.

ബജറ്റ് സമ്മേളനത്തില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാമെന്നും അഖിലേഷ് പറഞ്ഞു.
പിന്തുണ പിന്‍‌വലിച്ച ശേഷം എന്തു ചെയ്യണമെന്നതിനുള്ള രൂപരേഖ പാര്‍ട്ടി തയ്യാറാക്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി തയ്യാറായിക്കഴിഞ്ഞു. ഒക്ടോബറില്‍ പൊതുതെരഞ്ഞെടുപ്പിനു പാര്‍ട്ടി തയാറാണെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

പിതാവും എസ് പി നേതാതുമായി മുലായം സിംഗ് യാദവ് ബിജെപി അധ്യക്ഷന്‍ എല്‍കെ അദ്വാനിയെ പ്രകീര്‍ത്തിച്ച് തൊട്ടടുത്ത ദിവസമാണ് അഖിലേഷിന്റെ ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. കോണ്‍ഗ്രസ് ദുര്‍ബലമാണെന്നും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും മുലായം വിമര്‍ശിക്കുകയും ചെയ്തിരുന്നു.

യുപിഎയിലെ രണ്ടാമത്തെ വലിയ ഘടകകക്ഷിയായ ഡിഎംകെ മാര്‍ച്ച് 19ന് പിന്തുണ പിന്‍‌വലിച്ചിരുന്നു. യുപിഎയ്ക്ക് പുറത്ത് നിന്ന് പിന്തുണ നല്‍കുന്ന 59 എം പിമാരില്‍ 22 പേര്‍ എസ്‌പിയില്‍ നിന്നുള്ളവരാണ്. എസ്പി കൂടി പിന്തുണ പിന്‍‌വലിച്ചാല്‍ രണ്ടാം യുപി‌എ സര്‍ക്കാരിന്റെ പതനത്തിലേക്കായിരിക്കും അത് നയിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :