ശ്രീലങ്കയ്‌ക്കെതിരായ പ്രമേയം പാസ്സായി

ജനീവ| WEBDUNIA|
PTI
PTI
ശ്രീലങ്കയ്‌ക്കെതിരെ ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സമിതിയില്‍ കൊണ്ടുവന്ന പ്രമേയം പാസ്സായി. ഇന്ത്യ പ്രമേയത്തെ അനുകൂലിച്ചു. 25 രാജ്യങ്ങള്‍ അനുകൂലിച്ച് വോട്ടുചെയ്തപ്പോള്‍ 13 പേര്‍ അതിര്‍ത്തു. എട്ട് രാജ്യങ്ങള്‍ വിട്ടുനിന്നു. പാകിസ്ഥാനും വെനസ്വേലയും പ്രമേയത്തെ എതിര്‍ത്തു.

ലങ്കയിലെ ആഭ്യന്തരയുദ്ധത്തില്‍ തമിഴ്വംശജര്‍ക്കെതിരെ നടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയാണ് അമേരിക്കയുടെ പ്രമേയം. വിഷയത്തില്‍ നിഷ്പക്ഷവും വിശ്വാസയോഗ്യവുമായ അന്വേഷണം വേണം എന്ന് ഇന്ത്യ മനുഷ്യാവകാശ സമിതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം പ്രമേയം ദുര്‍ബലമാണെന്ന് ഡി എം കെ ആരോപിച്ചു. തങ്ങള്‍ ആവശ്യപ്പെട്ട ഭേദഗതികള്‍ ഉള്‍പ്പെടുത്തിയില്ലെന്നും പാര്‍ട്ടി പറഞ്ഞു.

ഇന്ത്യന്‍ ജനതയുടെ വികാരം മാനിച്ചാണ് പ്രമേയത്തെ അനുകൂലിച്ചതെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ശ്രീലങ്കയുമായി സഹകരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :