ടാക്‌സിയില്‍ മറന്ന 1,10,000 ഡോളര്‍ പഞ്ചാബി ഡ്രൈവര്‍ യാത്രക്കാരന് തിരികെ നല്‍കി
മെല്‍ബണ്‍|
WEBDUNIA|
PRO
ഓസ്‌ട്രേലിയയില്‍ യാത്രക്കാര്‍ ടാക്‌സിയില്‍ മറന്ന 1,10,000 ഡോളര്‍ (65 ലക്ഷം രൂപ) അടങ്ങിയ ബാഗ് സിഖുകാരനായ ഡ്രൈവര്‍ മടക്കിനല്‍കി. ലഖ്‌വിന്ദര്‍ സിങ് ധില്ലണ്‍ എന്ന ടാക്‌സി ഡ്രൈവറാണ് പണം തിരികെ നല്‍കിയത്.
മെല്‍ബണില്‍ അഭിമാനകരമായ സംഭവം അരങ്ങേറിയത്. ടാക്‌സി വിളിച്ച യാത്രക്കാര്‍ പണം വാഹനത്തില്‍വെച്ച് മറക്കുകയായിരുന്നു. ബാഗ് തേടി ടാക്‌സി കമ്പനിയെ സമീപിച്ച ഉടമസ്ഥര്‍ക്ക് ലഖ്‌വിന്ദര്‍ പണമടങ്ങിയ ബാഗ് മടക്കിനല്‍കുകയായിരുന്നു.
മെല്‍ബണിലെ എസ്ബിഎസ് പഞ്ചാബി റേഡിയോ ചാനലിലൂടെയാണ് വിവരം പുറംലോകം അറിഞ്ഞത്.