അത്യാധുനിക രീതിയിലുള്ള പുതിയ അമേരിക്കന്‍ ഡോളര്‍ എത്തുന്നു!

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
കള്ളനോട്ടിനെ തകര്‍ക്കാന്‍ അത്യാധുനിക രീതിയിലുള്ള പുതിയ ഡോളര്‍ അമേരിക്ക ഇറക്കുന്നു. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളൊരുക്കി 100 ഡോളറിന്റെ പുതിയ കറന്‍സിയാണ് അമേരിക്ക ഇറക്കുന്നത്.

നോട്ടില്‍ മറ്റാര്‍ക്കും അനുകരിക്കാന്‍ കഴിയാത്ത ത്രിമാന സ്വഭാവത്തിലുള്ള നീല റിബണ്‍, വാട്ടര്‍മാര്‍ക്ക്, സുരക്ഷാ നൂല്‍, നിറം മാറുന്ന അക്കങ്ങള്‍, കടലാസില്‍ നിന്ന് അക്ഷരങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നതായി തോന്നുന്ന പ്രോജക്ട് പ്രിന്റിങ് തുടങ്ങിയവയാണ് നോട്ടില്‍ ഉള്ളത്.

ടെക്‌സാസിലെ ബ്യൂറോ ഓഫ് എന്‍ഗ്രേവിങ് ആന്‍ഡ് പ്രിന്റിങ്ങിലാണ് നോട്ട് അച്ചടിക്കുന്നത്. പുതിയ കറന്‍സി ഒക്‌ടോബര്‍ എട്ട് മുതല്‍ പുറത്തിറക്കുമെന്ന് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :