സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. സ്വര്‍ണം പവന് 400 രൂപ വര്‍ധിച്ച് 22,480 രൂപയിലെത്തി. അതോടെ സ്വര്‍ണം ഗ്രാമിന് 50 രൂപ വര്‍ധിച്ച് 2810 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് ഇന്ത്യന്‍ വിപണിയിലും വില ഉയര്‍ന്നത്.
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചത്താണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയരാന്‍ കാരണം. വില ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 1,365 ഡോളറാണ്. ഇന്ത്യന്‍ വിപണിയില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില ഇപ്പോള്‍ തുടരുന്നത്.
അതെസമയം കഴിഞ്ഞ ദിവസത്തെ മുന്നേറ്റമനുസരിച്ച് ഓഹരിവിപണിയില്‍ നേരിയ ഇടിവുണ്ട്. സെന്‍സെക്സ് 54.14 പോയിന്റ് കുറഞ്ഞ് 20592.50ലാണ്. നിഫ്റ്റിയാകട്ടെ 216.10 പോയിന്റ് മുന്നേറി 6115.55ലുമാണ്.