രൂപയുടെ മൂല്യം ഇടിഞ്ഞു

മുബൈ| WEBDUNIA|
PRO
PRO
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. നാണ്യവിപണിയില്‍ ഡോളറുമായുള്ള വിനിമയത്തില്‍ 62.60 എന്ന നിലയിലാണ് രൂപ. രൂപയ്ക്ക് 37 പൈസയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇറക്കുമതിക്കാരില്‍ നിന്ന് ഡോളറിന് ഡിമാന്‍ഡ് ഉയരുന്നതാണ് രൂപയ്ക്ക് ഇടിവിന് കാരണം.

ഓഹരി വിപണിയിലെ ഇടിവും രൂപയുടെ മൂല്യം താഴുവാന്‍ കാരണമായി. അതിനിടെ, രൂപയുടെ ആന്തരിക മൂല്യം 58-60 ആണെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി അരവിന്ദ് മായാറാം പറഞ്ഞു.

ഓഹരി വിപണിയില്‍ സെന്‍സെക്‌സ് 369.80 പോയന്റ് താഴ്ന്ന് 19,893.91ലും നിഫ്റ്റി 121.20 പോയന്റിന്റെ നഷ്ടവുമായി 5,890.90ലുമാണ്. റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ ഉയര്‍ത്തിയതിനെത്തുടര്‍ന്നാണ് ഈ ഇടിവ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :