ചൈന സന്ദര്‍ശനം: മുന്നറിയിപ്പുമായി ചൈനീസ് ജനറല്‍

ബെയ്ജിങ്| WEBDUNIA|
PRO
PRO
പ്രതിരോധമന്ത്രി എ കെ ആന്‍റണിയുടെ സന്ദര്‍ശനത്തില്‍ മുന്നറിയിപ്പുമായി ചൈനീസ് ജനറല്‍ രംഗത്തെത്തി. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ച് പുതിയ പ്രകോപനങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യ മെനക്കെടരുതെന്ന മുന്നറിയിപ്പാണ് സൈനിക അക്കാദമിയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ അറിയിച്ചത്.

ചൈനയില്‍നിന്നുള്ള ഭീഷണി കണക്കിലെടുത്താണ് സൈനികശേഷി വര്‍ധിപ്പിക്കുന്നതെന്ന് പ്രഖ്യാപിച്ച ഒരേയൊരു രാജ്യം ഇന്ത്യയാണ്. എന്താണ് ചെയ്യുന്നതെന്ന് സംബന്ധിച്ച് ഇന്ത്യ ഏറെ ജാഗ്രത പാലിക്കണമെന്നാണ് ചൈനീസ് ജനറല്‍ ലൂ യുവാന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ചൈനീസ് സേന ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്നുകയറിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മേയില്‍ ഇരു രാജ്യങ്ങളും സംഘര്‍ഷത്തിന്‍െറ വക്കിലായിരുന്നു. ഒടുവില്‍ മേഖലയിലെ തന്നെ സൈനിക നേതൃത്വങ്ങള്‍ തമ്മില്‍ ചര്‍ച്ച നടത്തിയതിന്‍െറ അടിസ്ഥാനത്തിലാണ് ചൈന പിന്മാറിയത്.

ചൈനീസ് പ്രതിരോധമന്ത്രി ചാങ് വാന്‍ക്വാനുമായി എ കെ ആന്‍റണി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും. കൂടാതെ, പ്രധാനമന്ത്രി ലീ കെക്വിയാങ്ങുമായും കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ട്. ചൈനീസ് സേനകളുടെ പരമോന്നത മേധാവി കൂടിയായ പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിനെ കാണുമോ എന്നത് ഇതുവരെ ഉറപ്പായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :