ചൈനയിലെ വര്‍ഗീയ ലഹളയില്‍ 27 പേര്‍ മരിച്ചു

ബീജിംഗ്‌| WEBDUNIA|
PRO
PRO
ചൈനയിലെ വര്‍ഗീയ ലഹളയില്‍ 27 പേര്‍ മരിച്ചു. ചൈനയിലെ ഷിന്‍ജിയാംഗ് പ്രവിശ്യയിലുണ്ടായ സ്ലിം ഉയിഗര്‍-ഹാന്‍ ചൈനീസ് വിഭാഗങ്ങള്‍ തമ്മിലുണ്ടായ ലഹളയിലാണ് 27 പേര്‍ മരിച്ചത്. ലഹളയില്‍ 17 സുരക്ഷാ ഉദ്യോഗസ്ഥരും 10 അക്രമികളുമാണ് കൊല്ലപ്പെട്ടത്.

ചൈനയിലെ ഷിന്‍ജിയാംഗ് പ്രവിശ്യ സ്ലിം ഉയിഗര്‍- ഹാന്‍ ചൈനീസ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ്. ഷിന്‍ജിയാംഗ് പ്രവിശ്യയില്‍ ഏപ്രിലിലുണ്ടായ സംഘര്‍ഷത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ലഹളയില്‍ ആയുധങ്ങളുമായി പോലീസ് സ്‌റ്റേഷനും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും ആക്രമിച്ച അക്രമികള്‍ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 17 പേരെ കൊലപ്പെടുത്തി. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെയും എട്ട് സാധാരണ പൗരന്‍മാരെയുമാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. പോലീസ് നടത്തിയ വെടിവെയ്പില്‍ 10 അക്രമികളും കൊല്ലപ്പെട്ടു.

2009ല്‍ ഇരുവിഭാഗങ്ങളും തമ്മില്‍ വര്‍ഗീയ ലഹള പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ഇരുന്നൂറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :