വിജയകരമായ ദൗത്യത്തിനു ശേഷം ചൈനീസ് ബഹിരാകാശ യാത്രികര്‍ തിരിച്ചെത്തി. 15 ദിവസം നീണ്ട ദൗത്യത്തിനൊടുവിലാണ് ഒരു വനിതയുള്‍പ്പെടെ ചൈനയുടെ മൂന്നു ബഹിരാകാശ യാത്രക്കാരുമായി സെന്‍ഷൊ10 പേടകം ഭൂമിയിലിറങ്ങിയത്. വാങ് യാപിങ് എന്ന 33കാരിയാണ് സംഘത്തിലുണ്ടായിരുന്ന വനിത. ബഹിരാകാശത്ത് എത്തുന്ന ചൈനയുടെ രണ്ടാമത്തെ വനിതാ സഞ്ചാരിയാണിവര്‍. യാത്രക്കാര്‍ സുരക്ഷിതരായി തിരിച്ചെത്തിയെന്ന് ഔദ്യാഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ദൗത്യത്തിന്റെഭാഗമായി സ്പേസ് സ്റ്റേഷനില്‍ നിന്ന് ഇവര്‍ രാജ്യത്തെ വിവിധ സ്കൂളിലെ കുട്ടികളുമായി സംവദിച്ചത് വലിയ വാര്‍ത്തയായിരുന്നു. 2003ലാണ് ചൈന ആദ്യമായി ബഹിരാകാശ ദൗത്യം ആരംഭിച്ചത്. 2011 ല്‍ തിയാങ്കോങ് 1 എന്ന പേരില്‍ സ്വന്തമായി ഒരു ബഹിരാകാശ നിലയം സ്ഥാപിക്കാനും ഇവര്‍ക്കായി. ഇതിനകം ആറ് പേര്‍ ഈ നിലയം സന്ദര്‍ശിച്ചു കഴിഞ്ഞു.