ഇന്ത്യന്‍ മത്സ്യബന്ധനത്തിന് വെല്ലുവിളിയുമായി ചൈന

കൊച്ചി| WEBDUNIA|
PRO
PRO
ഇന്ത്യയിലെ മത്സ്യബന്ധനത്തിന് വെല്ലുവിളിയുമായി ചൈനീസ് ട്രോളറുകള്‍ എത്തുന്നു. ചൈനീസ് ട്രോളറുകള്‍ക്ക് മത്സ്യബന്ധനത്തിനായി ശ്രീലങ്കന്‍ തുറമുഖം തുറന്നുകൊടുത്തത് ഇന്ത്യന്‍ മത്സ്യബന്ധനത്തെ ബാധിക്കുമെന്ന് വിലയിരത്തപ്പെടുന്നു. ശ്രീലങ്കയിലെ ഹാര്‍ബര്‍ കേന്ദ്രീകരിച്ച് 20 വലിയ ചൈനീസ് ട്രോളറുകളാണ് പ്രവര്‍ത്തന ആരംഭിക്കാന്‍ പോകുന്നത്.

ചൈനീസ് ട്രോളറുകള്‍ക്ക് അനുമതി ലഭിച്ചത് ശ്രീലങ്കന്‍ പ്രസിഡന്റ്‌ മഹീന്ദ്ര രാജപക്‌സെയും ചൈനീസ് പ്രസിഡന്റ് ഷി ജിംഗ്പിംഗും നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ്.150 അടി നീളവും ആധുനിക മത്സ്യബന്ധന സംവിധാനങ്ങളുമുള്ള കപ്പലുകളാണ് മത്സ്യബന്ധനത്തിനായി ഉപയോഗിക്കാന്‍ പോകുന്നത്.

ചൈനീസ് ട്രോളറുകള്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ കയറി മത്സ്യബന്ധനം നടത്താനും സാധ്യതയുണ്ട്. ഇത് ഇന്ത്യയിലെ തദ്ദേശീയരായ മത്സ്യത്തൊഴിലാളിക ഭീഷണിയാകുമെന്നാണ് കരുതുന്നത്. അങ്ങനെയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക ലക്ഷദ്വീപിന്റെ സമ്പദ് വ്യവസ്ഥയും ഇന്ത്യന്‍ മത്സ്യമേഖലയെയും ആയിരിക്കും.

ലക്ഷദ്വീപിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നത് മത്സ്യബന്ധനമാണ്. ഇന്ത്യയില്‍ പ്രതിവര്‍ഷം പിടിച്ചെടുക്കാവുന്ന ചൂര മത്സ്യം രണ്ടര ലക്ഷം ടണാണ്. ഇതില്‍ മുക്കാല്‍ പങ്കും ലക്ഷദ്വീപിന്റെ തീരങ്ങളില്‍ നിന്നാണ് ലഭികുന്നത്. ചൈനീസ് ട്രോളറുകള്‍ ഈ മേഖലയില്‍ മത്സ്യബന്ധനം നടത്തിയാല്‍ അത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :