കോണ്‍ഗ്രസ്സ് നേട്ടമുണ്ടാക്കും: സര്‍‌വേ

ന്യൂഡല്‍ഹി| PRATHAPA CHANDRAN|
ഗുജറാത്തില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടന്ന ശേഷം നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്സ് നേട്ടമുണ്ടാക്കുമെന്ന് സൂചന. എന്നാല്‍, മറ്റൊരു സര്‍വേ ഫലം സൂചിപ്പിക്കുന്നത് മോഡി അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ്.

സ്റ്റാര്‍ ന്യൂസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്സ് 2002 തെരഞ്ഞെടുപ്പിനെക്കാള്‍ ഏഴ് സീറ്റ് അധികം നേടുമെന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍, എന്‍ഡിടിവി നടത്തിയ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം കോണ്‍ഗ്രസ്സ് 43 സീറ്റുകളില്‍ ജയിക്കും. അതായത്, കഴിഞ്ഞ തവണത്തെക്കാള്‍ 13 സീറ്റ് കൂടുതല്‍ നേടും.

ബിജെപിക്ക് അഞ്ച്സീറ്റ് കുറഞ്ഞ് 48 സീറ്റുകള്‍ നേടുമെന്ന് സ്റ്റാര്‍ ന്യൂസ് നടത്തിയ വോട്ടെടുപ്പ് ഫലം സൂചിപ്പിക്കുന്നു. എന്നാല്‍, ബിജെപിക്ക് 13 സീറ്റുകള്‍ കുറഞ്ഞ് ആകെ 40 സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്ന് എന്‍ഡിടിവി വോട്ടെടുപ്പ് ഫലത്തില്‍ പറയുന്നു.

സ്റ്റാര്‍ ന്യൂസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പ് അനുസരിച്ച് ബിജെപി 115 സീറ്റുകള്‍ നേടും (12 സീറ്റ് കുറവ്). കോണ്‍ഗ്രസ്സ് 13 സീറ്റ് നേട്ടത്തില്‍ 64 സീറ്റ് എന്ന നേട്ടം കൈവരിക്കുകയും ചെയ്യും.

എന്നാല്‍, എന്‍ഡിടിവി നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ വിമത ശല്യം കാരണം ബിജെപിക്ക് സൌരാഷ്ട്രയില്‍ നിന്ന് 26 സീറ്റുകള്‍ മാത്രമേ നേടാനാവൂ. 2002 ല്‍ ഇത് 39 സീറ്റായിരുന്നു. കോണ്‍ഗ്രസ് സ്ഥിതി മെച്ചപ്പെടുത്തി 31 സീറ്റുകളും മറ്റുള്ളവര്‍ ഒരു സീറ്റും നേടുമെന്നും എന്‍ഡിടിവി പറയുന്നു.

തെക്കന്‍ ഗുജറാത്തില്‍ ബിജെപി 12 സീറ്റും കോണ്‍ഗ്രസ്സ് 12 സീറ്റും മറ്റുള്ളവര്‍ രണ്ട് സീറ്റും എന്ന അനുപാതം ഇത്തവണയും നില നിര്‍ത്തുമെന്നും അഭിപ്രായ വോട്ടെടുപ്പുകള്‍ സൂചിപ്പിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :