ഇന്ത്യന്‍ സര്‍വകലാശാലകള്‍ പിന്നോട്ട്?

ലണ്ടന്‍| PRATHAPA CHANDRAN|
ലോകത്തെ മികച്ച 200 സര്‍വകലാശാലകളുടെ പട്ടികയില്‍ ഈ വര്‍ഷം ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്ക് ഇടമില്ല. എന്നാല്‍, ചൈനയില്‍ നിന്നുള്ള ആറ് സര്‍വകലാശാലകള്‍ ഈ പട്ടികയില്‍ ഇടം നേടുകയും ചെയ്തു.

‘ടൈംസ് ഹയര്‍-ക്വാകാറെല്ലി സൈമന്‍ഡ്സ് വേള്‍ഡ് യൂണിവേഴ്സിറ്റി’ പട്ടികയിലെ ആദ്യ പത്തെണ്ണവും അമേരിക്കയില്‍ നിന്നോ അല്ലെങ്കില്‍ ബ്രിട്ടണില്‍ നിന്നോ ഉള്ള സര്‍വകലാശാലകളാണ്. ഹവാര്‍ഡ് സര്‍വകലാശാലയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. കേംബ്രിഡ്ജും ഓക്സ്ഫോര്‍ഡും രണ്ടും മൂന്നും സ്ഥാനം നേടി.

ചൈനയ്ക്ക് പുറമെ ജപ്പാന്‍, സിംഗപ്പൂര്‍, ഹോങ്കോങ്ങ്, തയ്‌വാന്‍, തെക്കന്‍ കൊറിയ എന്നീ ഏഷ്യന്‍ രാജ്യങ്ങളും ലോകോത്തര സര്‍വകലാശാലകളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

തുടക്കം മുതല്‍ തന്നെ ലോകത്തര സര്‍വകലാശാലകളുടെ പട്ടികയില്‍ ഐ‌ഐടികള്‍ക്ക് സ്ഥാനമുണ്ടായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് ഇത്തരം റാങ്കിംഗ് തുടങ്ങിയ ശേഷം ഇതാദ്യമാ‍ണ് ഇന്ത്യ പിന്തള്ളപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :