ഇന്ന് പോസ്റ്റ് ഓഫീസ് എന്നാല്‍.......

post box
FILEFILE
തപാല്‍ ഓഫീസ് കത്തുകള്‍ കൈകാര്യം ചെയ്യാനും വിവിധ സ്ഥലങ്ങളിലേക്ക് അയയ്ക്കാനും അവിടെയെത്തുന്ന കത്തുകള്‍ വിലാസക്കാര്‍ക്ക് വിതരണം ചെയ്യാനും മാത്രമുള്ള ഒരു ഓഫീസല്ല ഇന്ന്. തപാല്‍ സംവിധാനത്തില്‍ വിപ്ളവകരമായ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്.

കാലത്തിന്‍റെ ചുവരെഴുത്തുകള്‍ തപാല്‍ വകുപ്പ് കണ്ടുകഴിഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യം കണ്ടറിഞ്ഞ് അത് നിറവേറ്റാനും പ്രധാനപ്പെട്ട രംഗങ്ങളില്‍ ഉപയോക്താക്കളുടെ പണത്തിനുള്ള യഥാര്‍ത്ഥ മൂല്യം കണ്ടെത്താനും ഇന്ന് പോസ്റ്റ് ഓഫീസ് ശ്രമിക്കുന്നു.

തപാല്‍ ഓഫീസ് ജീവനക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്താനും പണം കൈകാര്യം ചെയ്യുന്നതിനുള്ള വൈദഗ്ധ്യം ഉറപ്പുവരുത്താനുമുള്ള പരിശീലനം നല്‍കിവരുന്നു.

ഇന്ന് പോസ്റ്റ് ഓഫീസില്‍ എത്തുന്നവര്‍ക്ക് കഷായം കുടിച്ചിരിക്കുന്നതു പോലുള്ള ജീവനക്കാരുടെ മുഖമല്ല കാണാന്‍ കഴിയുക. സദാ സ്വാഗതമേകുന്ന ഒരു പുഞ്ചിരി അവരുടെ മുഖത്ത് കാണാം.

ആളുകളോട് സൗഹൃദ പൂര്‍വം നിന്നില്ലെങ്കില്‍ ഒരു പക്ഷെ ജോലി തന്നെ ഇല്ലാതാവും എന്ന തിരിച്ചറിവാണ് തനി സര്‍ക്കാര്‍ ഓഫീസിന്‍റെ മൂരാച്ചി മനോഭാവത്തില്‍ നിന്നും മാറി മത്സര ബുദ്ധിയോടെ തൊഴില്‍ രംഗത്ത് നില്‍ക്കാനും പെരുമാറാനും അവരെ സജ്ജരാക്കിയത്.

പോസ്റ്റ് ഓഫീസ് ഇന്നൊരു ഷോപ്പിംഗ് കോമ്പ്ളക്സ് പോലെയാണ് എന്ന് വേണമെങ്കില്‍ പറയാം. സ്റ്റാമ്പും ഇന്‍ലന്‍റും കാര്‍ഡും മാത്രമല്ല പാസ്പോര്‍ട്ട് ഫോം വരെ പോസ്റ്റ് ഓഫീസില്‍ കിട്ടും. വിദേശ മന്ത്രാലയവുമായുള്ള സഹകരണമാണ് ഇത് സാധ്യമാക്കിയത്.

അമേരിക്കയിലെ വെസ്റ്റേണ്‍ യുണിയനുമായി ചേര്‍ന്ന് അന്തര്‍ദ്ദേശീയ പണം കൈമാറ്റ ഏജന്‍സിയായി ഇന്ന് പോസ്റ്റ് ഓഫീസ്സുകള്‍ പ്രവര്‍ത്തിക്കുന്നു.!85 രാജയങ്ങളില്‍ നിന്ന് ഇപ്രകാരം പണം അയക്കുകയും നിമിഷങ്ങള്‍ക്കകം ഇന്ത്യയിലെ പോസ്റ്റ് ഒഫീസില്‍ നിന്ന് അതു കൈപ്പറ്റുകയും ചെയ്യാം.
WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :