കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിക്ക് വീടും സര്‍ക്കാര്‍ ജോലിയും
കൊല്‍ക്കത്ത|
WEBDUNIA|
PRO
കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിക്ക് വീട് നിര്‍മിച്ചു നല്‍കാനും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴില്‍ നല്‍കാനും ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
സംസ്ഥാന വനിതാ - ശിശുക്ഷേമ മന്ത്രി ശശി പാഞ്ചയാണ് ഇക്കാര്യം അറിയിച്ചത്. പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണവും ഏര്‍പ്പെടുത്തും. കഴിഞ്ഞമാസം 21നായിരുന്നു സംഭവം. അന്യ സമുദായത്തിലെ ആളെ സ്നേഹിച്ചതിന് 25,000 രൂപ പിഴ അടയ്ക്കണമെന്ന് ബിര്‍ഭും ജില്ലയിലെ ഗ്രാമത്തലവന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇതിനു കഴിയാതിരുന്ന പെണ്‍കുട്ടിയെ ഗ്രാമത്തലവന്റെ നേതൃത്വത്തില്‍ 13 പേര്‍ മാനഭംഗപ്പെടുത്തുകയായിരുന്നു. 13 പേരെയും 23ന് പൊലീസ് അറസ്റ്റ് ചെയ്‌തു. സ്വന്തം ഗ്രാമത്തിലേക്ക് പെണ്‍കുട്ടിയെ പ്രവേശിപ്പിക്കില്ലെന്ന് ഗ്രാമവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഗ്രാമത്തിനടുത്തു തന്നെ പെണ്‍കുട്ടിക്കു വീടു പണിതു നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.
കൂട്ടമാഭംഗത്തെ തുടര്‍ന്ന് ആശുപത്രിയിലായ പെണ്‍കുട്ടി ഇന്നലെയാണ് ആശുപത്രി വിട്ടത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള അഭയസ്ഥാനത്താണ് പെണ്‍കുട്ടിയിപ്പോള്‍.