പാകിസ്ഥാനില്‍ ലിംഗമാറ്റം നടത്തിയവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലി

കറാച്ചി| WEBDUNIA|
PTI
പാകിസ്ഥാനിലെ സിന്ദ് സര്‍ക്കാര്‍ ലിംഗമാറ്റം നടത്തിയവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. ഇത് ആദ്യമായിട്ടാണ് പാകിസ്ഥാനില്‍ ഇത്തരത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്.

സിന്ദ് പ്രവിശ്യയിലെ റിഫ്ഫൈ ഖാന്‍, മുസ്കാന്‍, അഞ്ജും എന്നിവര്‍ക്കാണ് ജോലി നല്‍കിയതെന്ന് സാമുഹ്യക്ഷേമ വകുപ്പ് മന്ത്രി റുബിയാന ക്യുമാനി പറഞ്ഞു. ജോലിയില്‍ പ്രവേശിച്ച ഒരാള്‍ മാസ്റ്റര്‍ ഡിഗ്രിയും മറ്റുള്ളവര്‍ക്ക് പത്താം ക്ലാസുമാണ് യോഗ്യത.

പാകിസ്ഥാനില്‍ ഏകദേശം അഞ്ച് ലക്ഷത്തോളം ജനങ്ങള്‍ ലിംഗമാറ്റ പ്രശ്നങ്ങളുമായി കഴിയുന്നുവെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ഇത് ഒരു തുടക്കം മാത്രമാണ്, ഇനിയും യോഗ്യരായ ഇത്തരത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ നല്‍കാന്‍ പദ്ധതി രൂപികരിക്കുമെന്നും മന്ത്രി റുബിയാന അറിയിച്ചു.

2011ല്‍ പാകിസ്ഥാനില്‍ സുപ്രീം കോടതി ലിംഗമാറ്റം നടത്തിയവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനും വരുന്ന എല്ലാ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനുമുള്ള അവകാശം നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :