ശരീരം തളര്‍ന്ന് കിടപ്പിലായ ഗുണ്ടാനേതാവിനെ വീട്ടില്‍കയറി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ശരീരം തളര്‍ന്ന് കിടപ്പിലായ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. മംഗലപുരം വെയിലൂര്‍ വാലികോണം മാനൈകം വീട്ടില്‍ ബീഡി സുനി എന്നു വിളിപ്പേരുള്ള സുനില്‍കുമാര്‍ (38) ആണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ബന്ധുവായ ബിജു ആണ് തന്നെ ആക്രമിച്ചതെന്ന് സുനില്‍കുമാര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ബിജുവുമായി സുനില്‍‌കുമാര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് അവിടെ നിന്ന് പോയ ബിജു വൈകിട്ട് മണ്ണെണ്ണയുമായി തിരിച്ചെത്തി. കട്ടിലില്‍ കിടക്കുന്ന സുനില്‍ കുമാറിന്റെ ശരീരമാസകലം മണ്ണെണ്ണയൊഴിച്ച് വിളക്കിലെ തീ എറിയുകയായിരുന്നു. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.

സുനില്‍ കുമാറിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബിജുവിനെതിരേ മംഗലപുരം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :