അധ്യാപകന്റെ വീട്ടില്‍ നൂറിലേറെ പെരുമ്പാമ്പുകളെ കണ്ടെത്തിയതില്‍ ദുരൂഹത

സനാത് അനാ, കാലിഫോര്‍ണിയ| WEBDUNIA|
PRO
PRO
കാലിഫോര്‍ണിയയിലെ ഒരു സ്കൂള്‍ അധ്യാപകന്റെ വീട്ടില്‍ നൂറിലധികം പെരുമ്പാമ്പുകളെ കണ്ടെത്തി. സംഭവത്തില്‍ സ്‌കൂള്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. 53കാരനായ ബുച്ച്മാന്‍ എന്നയാളാണ് അറസ്റ്റിലായത്.

ജീവനുള്ളതും ചത്തവയുമായ പാമ്പുകള്‍ ഇക്കൂട്ടത്തിലുണ്ട്. പ്ലാസ്റ്റിക് ബാഗുകളില്‍ ആണ് ഇവയെ സൂക്ഷിച്ചിരുന്നത്. പാമ്പുകളില്‍ ചിലത് ചത്തതിനാല്‍ വീടിനുള്ളില്‍ നിന്ന് രൂക്ഷഗന്ധം വമിക്കുന്നുണ്ടായിരുന്നു. അഞ്ച് ബെഡ്‌റൂമുള്ള വീട്ടില്‍ എല്ലാ മുറിയിലും പാമ്പുകളെ കണ്ടെത്തി.

രൂക്ഷഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് പാമ്പുകളെ കണ്ടെത്തിയത്. പെരുമ്പാമ്പുകളെ കൂടാതെ എലികളും പെരുച്ചാഴികളും വീട്ടിലുണ്ടായിരുന്നു.

ബുച്ച്മാന്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം. ഇയാളുടെ അമ്മ നേരത്തെ തന്നെ മരിച്ചുപോയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :