ഒരു ടയര്‍ വാങ്ങൂ, ഉള്ളി സൌജന്യം!

ജംഷഡ്‌പൂര്‍| WEBDUNIA|
PRO
PRO
ഒരു ടയര്‍ വാങ്ങൂ, ഉള്ളി സൌജന്യമായി നേടൂ. അത്ഭുതപ്പെടേണ്ട, സംഭവം സത്യമാണ്. ഉളളിവില കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ചാണ് ഈ ഓഫര്‍. ബീഹാറിലെ സത്നാംസിംഗ്‌ ഗംഭീര്‍ എന്ന വ്യാപാരിയാണ് കാറിന്റെയും ട്രക്കിന്റെയും ടയറുകള്‍ വാങ്ങുന്നവര്‍ക്ക്‌ ഉളളി സൗജന്യമായി നല്‍കുന്നത്‌.

ഇവിടെ നിന്ന്‌ ഒരു ട്രക്ക്‌ ടയര്‍ വാങ്ങിയാല്‍ അഞ്ച്‌ കിലോഗ്രാം ഉളളിയും കാറിന്റെ രണ്ട്‌ റേഡിയല്‍ ടയര്‍ വാങ്ങുന്നവര്‍ക്ക്‌ ഒരു കിലോഗ്രാം ഉള്ളിയുമാണ്‌ സൗജന്യമായി നല്‍കുന്നത്‌. ഓള്‍ ഇന്ത്യ സിഖ്‌ ഫെഡറേഷന്‍ നേതാവാണ്‌ സത്നാം. സാക്‌ച്ചിയിലെ കാളിമാട്ടി റോഡിലാണ്‌ സത്നാമിന്റെ കട.

2010 ല്‍ ഉളളിവില കുത്തനെ ഉയര്‍ന്നപ്പോഴും ഇത്തരം വാഗ്‌ദാനവുമായി വന്ന സത്നാം മാധ്യമശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ സ്വാതന്ത്ര്യദിനം വരെയാണ്‌ ടയറിനൊപ്പം ഉളളി സൗജന്യമായി നല്‍കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :