ട്രക്ക് മറിഞ്ഞ് ബിഹാറില്‍ 25 മരണം

ഔറംഗാബാദ്| WEBDUNIA|
PRO
PRO
ബിഹാറില്‍ ട്രക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു.10 പേര്‍ക്ക് പരുക്കേറ്റു. ഔറംഗാബാദിനടുത്ത് തിതിയ ബിഗ ഗ്രാമത്തിലാണ് അപകടം നടന്നത്.

അമിത വേഗതയില്‍ വന്ന ട്രക്ക് റോഡ് സൈഡിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. 35 പേരാണ് ട്രക്കില്‍ ഉണ്ടായിരുന്നത്.

ജാര്‍ഖണ്ഡ്‌ സ്വദേശികളാണ് മരിച്ചവര്‍. ഔറംഗാബാദില്‍ കൃഷി വിളവെടുപ്പിനായി വന്ന് മടങ്ങുകയായിരുന്നു ഇവര്‍. ട്രക്കിന്റെ ഡ്രൈവറും സഹായിയും മദ്യലഹരിയില്‍ ആയിരുന്നു എന്ന് പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :