സിൽവസ്റ്റർ സ്റ്റാലന്റെ മകന്റെ ആത്‌മാവിന് ഇന്ത്യയിൽ ശാന്തി !

Stallone, Sej, Haridwar, Hrishikesh, സിൽവസ്റ്റർ സ്റ്റാലൻ, സെജ്, ഹരിദ്വാർ, ഋഷികേശ്, ബലി
Last Modified ചൊവ്വ, 17 നവം‌ബര്‍ 2015 (20:37 IST)
ഹോളിവുഡ് ഇതിഹാസതാരം സിൽവസ്റ്റർ സ്റ്റാലന്റെ മകന്റെ ആത്‌മാവിന് ഇന്ത്യയിൽ ശാന്തി! സ്റ്റാലന്റെ മകന്റെ അന്ത്യകർമ്മങ്ങൾ ഇന്ത്യയിൽ നിർവഹിച്ചതായി റിപ്പോർട്ട്. മകൻ മരിച്ചെങ്കിലും ആ ആത്‌മാവ് തന്നോടൊപ്പമുണ്ടെന്ന തോന്നൽ സ്റ്റാലനെ അലട്ടിയിരുന്നു. ഒടുവിൽ ഇന്ത്യക്കാരനായ ഒരു ജ്യോതിഷി, ഈ ആത്മാവിന് ബലികർമ്മങ്ങൾ ചെയ്യണമെന്ന്
സ്റ്റാലനോട് നിർദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് സ്റ്റാലന്റെ ബന്ധുക്കൾ ഹരിദ്വാറിലെത്തി ബലിയർപ്പണം നടത്തി.

മൂന്ന് വർഷം മുമ്പ് മരിച്ച മകൻ സെജിന്റെ ആത്മാവിന് ശാന്തി ലഭിക്കുന്നതിനായാണ് സ്റ്റാലൻ ബന്ധുക്കളെ ഇന്ത്യയിലേക്ക് അയച്ചത്. താൻ തന്നെ നേരിട്ടുപോയി കർമ്മം ചെയ്യണമെന്നായിരുന്നു സ്റ്റാലന്റെ ആഗ്രഹമെങ്കിലും അത് അനാവശ്യ മീഡിയാ കവറേജിന് ഇടയാക്കുമെന്ന് തിരിച്ചറിഞ്ഞാണ് ബന്ധുക്കളെ ഇതിനായി നിയോഗിച്ചത്.

അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം 2012ൽ സ്വന്തം ഫ്ലാറ്റിൽ മരിച്ച നിലയിലാണ് സ്റ്റാലന്റെ മകൻ സെജിന്റെ ശരീരം ലഭിക്കുന്നത്. സ്റ്റാലന് മകനുമായി വലിയ ആത്മബന്ധമാണ് ഉണ്ടായിരുന്നത്. മകന്റെ മരണത്തോടെ സ്റ്റാലൻ മാനസികമായി തകർന്നു. മകന്റെ ആത്മാവ് തനിക്കൊപ്പം ഉണ്ടെന്ന തോന്നൽ സ്റ്റാലനെ അസ്വസ്ഥനാക്കി.

ഇതോടെയാണ് ഒരു ഇന്ത്യൻ ജ്യോതിഷിയുടെ നിർദ്ദേശപ്രകാരം ഹൈന്ദവാചാരമനുസരിച്ച് മകന് ബലിതർപ്പണം നടത്താൻ തീരുമാനിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

തൃശ്ശൂരില്‍ മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം; ...

തൃശ്ശൂരില്‍ മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം; കമ്പ്യൂട്ടറുകളും രേഖകളും കത്തിനശിച്ചു
തൃശ്ശൂരില്‍ മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം. കുന്തംകുളത്ത് പ്രവര്‍ത്തിക്കുന്ന ...

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്; ആഗോളവിപണിയെ ...

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്; ആഗോളവിപണിയെ പിടിച്ചുകുലുക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍
ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ ...

ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ ...

ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്; ചര്‍ച്ച നടത്തുന്നത് മൂന്നാം തവണ
ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുഴുവന്‍ ...

വാളയാര്‍ കേസ്: പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ...

വാളയാര്‍ കേസ്: പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
വാളയാര്‍ കേസ് പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കുറ്റപത്രം ...

India- Bangladesh Tension: വിചാരിച്ചാൽ 7 സംസ്ഥാനങ്ങളെ ...

India- Bangladesh Tension: വിചാരിച്ചാൽ 7 സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്താമെന്ന് മുഹമ്മദ് യൂനസ് , ബംഗ്ലാദേശ് തലചൊറിയുന്നത് തീക്കൊള്ളിയുമായി
സാമ്പത്തികമായി തകര്‍ന്ന ബംഗ്ലാദേശിനെ സഹായിക്കാന്‍ ചൈനയെ ക്ഷണിച്ചിരിക്കുകയാണ് ബംഗ്ലാദേശ് ...