20 വര്‍ഷത്തിന് ശേഷം മകളെ കണ്ടുമുട്ടി, ഉടന്‍ തന്നെ ബലാത്സംഗം ചെയ്തു!

Daughter, Rape, Father, Girl, മകള്‍, അച്ഛന്‍, ബലാത്സംഗം, റേപ്പ്, പെണ്‍കുട്ടി, പീഢനം
മെല്‍ബണ്‍| Last Modified ചൊവ്വ, 9 ഫെബ്രുവരി 2016 (20:41 IST)
ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയ മകളെ പിതാവ് ബലാത്സംഗം ചെയ്തു. ഓസ്ട്രേലിയയിലെ മെല്‍ബണിലാണ് സംഭവം.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയെയും മകളെയും ഉപേക്ഷിച്ചുപോയ ആളെ മകള്‍ തന്നെ മുന്‍‌കൈയെടുത്താണ് കണ്ടെത്തിയത്. അയാളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയും ചെയ്തു. എന്നാല്‍ വീട്ടില്‍ അമ്മയില്ലാതിരുന്ന തക്കം നോക്കി അയാള്‍ സ്വന്തം മകളെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി.

താന്‍ മാനസികമായി തകര്‍ന്നുപോയെന്നും ഏറെ നിരാശയുണ്ടെന്നും പെണ്‍കുട്ടി കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ കേസ് പരിഗണിച്ച കോടതി പ്രതിക്ക് വെറും നാലുവര്‍ഷം തടവുമാത്രമാണ് വിധിച്ചത്. പിന്നീട് മേല്‍ക്കോടതി ഇടപെട്ട് ഇത് മൂന്നുവര്‍ഷമായി കുറയ്ക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :