പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവാഹിതന്‍ പിടിയില്‍

Girl, Rape, Police, Riyas, പെണ്‍‌കുട്ടി, പീഡനം, ബലാത്സംഗം, പൊലീസ്
കഴക്കൂട്ടം| Last Modified തിങ്കള്‍, 28 ഡിസം‌ബര്‍ 2015 (09:17 IST)
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ യുവാവിനെ അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പറണ്ടോട് സ്വദേശി റിയാസ് എന്ന 27കാരനാണു കഴക്കൂട്ടം പൊലീസിന്റെ വലയിലായത്.

കുളത്തൂര്‍ മണ്‍‌വിള സ്വദേശിനിയായ പെണ്‍‌കുട്ടിയെ ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണു കേസ്. തലസ്ഥാന നഗരിയിലെ തകരപ്പറമ്പിലുള്ള പ്രതിയുടെ മൊബൈല്‍ ഷോപ്പ് വഴി തുടങ്ങിയ പരിചയം പിന്നീട് ഫേസ്ബുക്കില്‍ തുടരുകയും ഇത് പെണ്‍‌കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിലും കലാശിച്ചു.

കഴിഞ്ഞ ജൂലൈയില്‍ കുട്ടിയുടെ മാതാവ് കുട്ടിയെ കാണാനില്ല എന്നു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. വിവരം അറിഞ്ഞ പ്രതി കുട്ടിയെ നാട്ടില്‍ എത്തിക്കുകയായിരുന്നു. കഴക്കൂട്ടം സിഐ കെ എസ് അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ വലയിലാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :