മുര്‍ത്താല്‍|
rahul balan|
Last Modified ശനി, 27 ഫെബ്രുവരി 2016 (06:54 IST)
ഹരിയാനയിലെ മുര്‍ത്താലില്‍
ജാട്ട് സംവരണ പ്രക്ഷോഭത്തിനിടെ പത്തോളം സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍
ഹരിയാന സര്‍ക്കാര്‍ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. രണ്ട് ദിവസം മുന്‍പ് ഹരിയാന-പഞ്ചാബ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.
തുടര്‍ന്നാണ് വനിതകള്‍ മാത്രം അംഗങ്ങളായ കമ്മീഷനെ തീരുമാനിച്ചത്. ഡി ഐ ജി, ഡി എസ് പി റാങ്കിലുള്ളവരെയാണ് അംഗങ്ങളായി തെരഞ്ഞെയുത്തത്. വിഷയങ്ങളെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളറിയാന്‍ ഡി ജി പി വൈ പി സിംഗാള്‍ മാധ്യമങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു.തുടര്‍ന്ന് കമ്മീഷനംഗങ്ങളുടെ ഫോണ്‍ നമ്പറുകള്‍
മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
സംഭവത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി കടുത്ത വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. തുടര്‍ന്ന് പീഡനത്തിനിരയായവരില്‍ നിന്നും പരാതി സ്വീകരിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് പരാതി നല്‍കാമെന്നും വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കോടതി പറഞ്ഞിരുന്നു. ഇക്കാര്യം പരസ്യപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.