എല്‍‌ടി‌ടി‌ഇ ജയലളിതയെ വധിക്കാന്‍ ശ്രമിച്ചിരുന്നു

ചെന്നൈ| WEBDUNIA|
PRO
എല്‍‌ടി‌ടി‌ഇ എഐഎ‌ഡി‌എംകെ നേതാവ് ജയലളിതയെ വധിക്കാന്‍ തീരുമാനിച്ചിരുന്നു എന്നും പലതവണ ഇതിനായി ശ്രമം നടത്തിയിരുന്നു എന്നും വെളിപ്പെടുത്തല്‍. ‘കെ പി’ എന്ന് പുലികള്‍ക്കിടയില്‍ അറിയപ്പെടുന്ന എല്‍‌ടി‌ടി‌ഇ നേതാവ് സെല്‍‌വരസന്‍ പത്മനാഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

പുലികള്‍ക്കെതിരായിരുന്നു. എപ്പോഴും പുലികളെ അമര്‍ച്ച ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഒരു അവസരം ലഭിച്ചിരുന്നു എങ്കില്‍ അവരെ വധിക്കുമായിരുന്നു. ഇതിനായി പലതവണ എല്‍‌ടി‌ടി‌ഇ ശ്രമിച്ചിരുന്നു. എന്നാല്‍, ശ്രമങ്ങള്‍ വിജയിച്ചില്ല, എല്‍‌ടി‌ടി‌ഇയുടെ ഇപ്പോഴത്തെ തലവന്‍ കൂടിയായ പത്മനാഥന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചത് തെറ്റായിപ്പോയി എന്നും പത്മനാഥന്‍ അഭിപ്രായപ്പെടുന്നു. രാജീവ് വധം വേലുപ്പിള്ള പ്രഭാകരനും പൊട്ടു അമ്മനും ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതിയാണെന്ന് എല്ലാവര്‍ക്കും അറിയാം. രാജീവ് ഗാന്ധിയെ വധിച്ചതില്‍ ക്ഷമചോദിക്കുന്നു എന്നും രാജീവിന്റെ കുടുംബത്തിന്റെ വികാരം മനസ്സിലാക്കാന്‍ കഴിയുമെന്നും പത്മനാഥന്‍ പറഞ്ഞു.

വേലുപ്പിള്ള പ്രഭാകരനെ ശ്രീലങ്കന്‍ സൈന്യം വധിച്ച ശേഷമാണ് എല്‍‌ടി‌ടി‌ഇ ട്രഷറര്‍ ആയിരുന്ന പത്മനാഥന്‍ സംഘടനയുടെ നേതൃസ്ഥാനം ഏറ്റെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :