അരിയുന്നതിനു മുന്‍പ് തന്നെ ഉള്ളിവില കണ്ണുനിറയിക്കുമ്പോള്‍ 9 രൂപക്ക് ഉള്ളി നല്‍കാമെന്ന് വാഗദാനം നല്‍കി ഒരു വെബ്‌സൈറ്റ്. ഗ്രൂപ്പോണ്‍ ഇന്ത്യ എന്ന ഷോപ്പിംഗ് വൈബ്സൈറ്റാണ് ഈ ഓഫര്‍ നല്‍കുന്നത്. 78 നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഇത് ലഭിക്കുമത്രെ.
വിപണിയില്‍ 70രൂപവരെ ഉള്ളിവില ഉയരുമ്പോഴാണ് ഉള്ളി ഒരു കിലോ 9രൂപയ്ക്ക് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ സൈറ്റില്‍ ബുക്ക് ചെയ്താല്‍ 10 ദിവസത്തിനുള്ളില്‍ കിലോ 9ഉള്ളി വീട്ടിലെത്തിക്കുമെന്നാണ് ഗ്രൂപ്പണ്‍ പറയുന്നത്.
ഇതുവരെ 3000കിലോ ഉള്ളി വില്‍പ്പന നടത്തിയതായി സൈറ്റ് പറയുന്നു.പ്രത്യേക പാക്കിംഗ് കിറ്റുകളിലായി ബ്ലൂഡാര്‍ട്ട് തുടങ്ങിയ കൊറിയര്‍ സര്‍വീസിലൂടെയായിരിക്കും ഇതെത്തുകയത്രെ.