കള്ളന്‍‌മാര്‍ ഉള്ളി ലോറി കടത്തിക്കൊണ്ട് പോയി

ജയ്പൂര്‍| WEBDUNIA|
PRO
ഇപ്പോള്‍ കള്ളന്‍‌മാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മോഷണ വസ്തു ഉള്ളിയായി മാറി. കഴിഞ്ഞ ദിവസം കള്ളന്‍‌മാര്‍ തട്ടിക്കൊണ്ട് പോയത് ഉള്ളി നിറച്ച ഒരു ലോറിയാണ്. ജയ്പൂരിലെ ഷഹ്‌പുര ഗ്രാമത്തിലാണ് സംഭവം നടന്നത്. മൂന്ന് കള്ളന്‍‌മാര്‍ ചേര്‍ന്നാണ് മോഷണം നടത്തിയത്.

ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. നാല്‍പ്പത് ടണ്ണോളം ഉള്ളിയുമായി മന്ദിയില്‍ നിന്നും മീററ്റിലേയ്ക്ക് പോയ ഉള്ളിവണ്ടിയാണ് കള്ളന്‍മാര്‍ തട്ടിക്കൊണ്ടു പോയത്. ഉള്ളിവണ്ടിയുമായി പുറപ്പെട്ട ലോറിയെ പിന്‍ തുടര്‍ന്ന് കാറിലെത്തിയ വന്ന മൂന്നംഗ സംഘം ലോറി തടയുകയും തങ്ങളുടെ വണ്ടിയ്ക്ക് കേടുപാടുണ്ടാക്കിയതില്‍ നഷ്ട പരിഹാരം തരണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

സംഭവ സമയത്ത് വണ്ടിയില്‍ ഡ്രൈവറും ക്ലീനറും മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ഇരുവരും കേടുപാടുകള്‍ വീക്ഷിക്കുന്നതിനായി പുറത്തിറങ്ങിയപ്പോള്‍ കള്ളന്‍‌മാര്‍ ലോറിയുമായി കടന്നു കളയുകയായിരുന്നു. ഇവരെ മര്‍ദ്ദിച്ചതിനു ശേഷമാണ് കള്ളന്‍‌മാര്‍ ലോറി തട്ടിയെടുത്തത്.

മര്‍ദ്ദനത്തില്‍ അവശരായ ഇവരെ ഹൈവേ പൊലീസ് കാണുകയായിരുന്നു. തുടര്‍ന്ന് പൊലീസിന് സംഭവം മനസിലായപ്പോള്‍ അന്വേഷണം ആരംഭിക്കുകയും രണ്ട് മണിക്കുറിനുള്ളില്‍ കോട്പുടലി പ്രദേശത്ത് വച്ച് പൊലീസ് ലോറി പിടിച്ചെടുക്കുകയായിരുന്നു. ഉള്ളിക്കള്ളന്‍‌മാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :