ഉള്ളി ശരിക്കും കണ്ണ് എരിയിക്കുന്നു!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഉള്ളി ശരിക്കും കണ്ണ് എരിയിക്കുകയാണ്. കണ്ണ് എരിയിക്കുന്ന വിലയാണ് ഉള്ളിക്കിപ്പോള്‍. കഴിഞ്ഞ വാരം വില 35 രൂപയായിരുന്ന ഉള്ളി വില പഞ്ചാബ്‌, ഹരിയാന, ഛത്തീസ്ഗഡ്‌ എന്നിവിടങ്ങളില്‍ കിലോഗ്രാമിന്‌ 55 രൂപയിലായി.

ഉള്ളിക്ക് ന്യൂഡല്‍ഹിയില്‍ ചില്ലറ വില്‍പന വില കിലോഗ്രാമിന്‌ 60 രൂപയാണ്‌. കേരളത്തിലും അധികം വൈകാതെ ഉള്ളിക്ക് വില വര്‍ദ്ധിക്കുമെന്നാണ് അറിയുന്നത്. ഇക്കുറി ഉള്ളിയുടെ ഉല്‍പാദനം കുറഞ്ഞതാണ് വില വര്‍ദ്ധനവിന് കാരണം.

തക്കാളി വിലയും പൊടുന്നനെ ഉയര്‍ന്നിട്ടുണ്ട്. പഞ്ചാബ്‌, ഹരിയാന, ഹിമാചല്‍ പ്രദേശ്‌ എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്‌തത് തക്കാളി ഉല്പാദനത്തെ ബാധിച്ചു. തക്കാളിക്ക് 30 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അതോടെ തക്കാളി വില കിലോഗ്രാമിന് 50 രൂപയായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :