നാനൂറ്‌ കിലോയുള്ള ആളെ ആശുപത്രിയിലെത്തിക്കാന്‍ ക്രെയിന്‍!

ബര്‍ലിന്‍| WEBDUNIA|
PRO
PRO
നാനൂറ്‌ കിലോയുള്ള തൂക്കമുള്ള ആളെ ആശുപത്രിയിലെത്തിക്കാന്‍ ക്രെയിനിന്റെ സഹായം തേടി. ജര്‍മനിയിലെ റീഗല്‍സ്ബര്‍ഗുക്കാരനായ മിഖായേല്‍ (29) എന്ന തടിയനെ വയറുവേദനകൊണ്ടു പുളഞ്ഞപ്പോള്‍ ആശുപത്രിയിലെത്തിക്കാന്‍ മറ്റുമാര്‍ഗങ്ങള്‍ ഒന്നും ഇല്ലാത്തതിനാലാണ് ക്രെയിനിന്റെ സഹായം തേടിയത്.

വീടിന്റെ രണ്ടാം നിലയില്‍ നിന്ന് മിഖായേലിനെ താഴത്തെ നിലയില്‍ കൊണ്ടുവരാന്‍ കിടപ്പുമുറിയുടെ ജനാല പൊളിച്ച് ക്രെയിന്‍ ഉപയോഗിക്കുകയായിരുന്നു. പന്ത്രണ്ടോളം രക്ഷാപ്രവര്‍ത്തകര്‍ വളരെ കഷ്ടപ്പെട്ടാണ് മിഖായേലിനെ താഴെയെത്തിച്ചത്.

മിഖായേലിനെ കിടത്താന്‍ ആശുപത്രിക്കാര്‍ 500 കിലോ വരെ താങ്ങാവുന്ന കട്ടില്‍ തരപ്പെടുത്തി. മിഖായേലിനെ ശുശ്രൂഷിക്കാന്‍ ആറ് നഴ്സുമാരെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പട്ടിണിക്കിട്ട്‌ വരെ മിഖായേലിന്റെ തൂക്കം കുറയ്ക്കാനാണ് ഡോക്ടര്‍മാര്‍ ആലോച്ചിക്കുന്നത്.

വീട്ടില്‍ സ്വന്തം മുറിയില്‍നിന്ന്‌ പുറത്തിറങ്ങാറില്ലാത്ത മിഖായേല്‍ ടിവി കണ്ടും ഭക്ഷണം കഴിച്ചുമാണ് ദിവസം മുഴുവനും കഴിയുന്നത്. മുത്തച്ഛനുന്റെയും മുത്തശ്ശിയുടെയും ചെലവിലാണ് മിഖായേല്‍ ജീവിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :