ഉപതെരഞ്ഞെടുപ്പ്: ചത്തീസ്‌ഗഡില്‍ വ്യാപക അക്രമം

റായ്‌പൂര്‍| WEBDUNIA|
ചത്തിസ്‌ഗഡില്‍ ബസ്‌തര്‍ ലോക്‌സഭാ മണ്ഡലത്തിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രദേശത്ത് വ്യാപക അക്രമം. പോളിംഗ്‌ സ്‌റ്റേഷന്‍ ആക്രമിച്ച മാവോയിസ്‌റ്റുകള്‍ ഒരു പൊലീസ്‌ ഉദ്യോഗസ്‌ഥനെ വധിച്ചു.

പലയിടങ്ങളിലും പൊലീസും മാവോയിസ്‌റ്റുകളും തമ്മില്‍ വെടിവെയ്‌പ്പുണ്ടായി. കുര്‍ച്ച്‌ ഗ്രാമത്തിലെ പോളിംഗ്‌ ബൂത്തില്‍ മാവോയിസ്‌റ്റുകള്‍ ആക്രമണം തുടങ്ങിയതോടെയാണ് പൊലീസ്‌ വെടിവെയ്‌പ് ആരംഭിച്ചത്‌. മാവോയിസ്‌റ്റ് ബാധിത മേഖലകളില്‍ കുഴിബോംബ്‌ സ്‌ഫോടനമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്‌. എന്നാല്‍ ആര്‍ക്കും പരുക്കേറ്റതായി അറിവില്ല.

സിറ്റിംഗ്‌ ബിജെപി എം പി ബാലിറാം കശ്യപിന്റെ മരണത്തെ തുടര്‍ന്നാണ്‌ ഇവിടെ ഉപതെരഞ്ഞെടുപ്പ്‌ നടത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :