ഉത്തര്‍പ്രദേശില്‍ ജാതി അടിസ്ഥാനത്തിലുള്ള സമ്മേളന പരിപാടികള്‍ക്ക് നിരോധനം

ലക്‌നൗ| WEBDUNIA| Last Modified വ്യാഴം, 11 ജൂലൈ 2013 (14:51 IST)
PRO
ഉത്തര്‍പ്രദേശില്‍ ജാതി അടിസ്ഥാനത്തില്‍ നടത്തുന്ന പ്രചാരണങ്ങള്‍ അലഹബാദ് ഹൈക്കോടതി വിലക്കി. ഒരു പൊതുതാല്പര്യ ഹര്‍ജി കണക്കിലെടുത്താണ് ഈ വിധി പ്രഖ്യാപിച്ചത്. കൂടാതെ കോടതി നാല് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കേന്ദ്ര,​ സംസ്ഥാന സര്‍ക്കാരുകള്‍ക്കും തെരഞ്ഞെടുപ്പു കമ്മീഷനും നോട്ടീസയച്ചു.

ബിഎസ്പി ഈയിടെ സംസ്ഥാനത്തെങ്ങും ബ്രാഹ്‌മിണ്‍ ഭായിചാര സമ്മേളനവും എസ്പി മുസ്ലീം സമ്മേളനവും സംഘടിപ്പിച്ചിരുന്നു. ജാതിയുടെ അടിസ്ഥാനത്തില്‍ ഇത്തരം പ്രകടനങ്ങളും പ്രചാരണങ്ങളും നടത്തുന്നത് സമൂഹത്തെ തരം തിരിച്ചു കാണുന്നതിന് കാരണമാകുമെന്ന് കാണിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചത്.

കേന്ദ്ര,​ സംസ്ഥാന സര്‍ക്കാരുകളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും കോണ്‍ഗ്രസ്,​ ബിജെപി,​ എസ്പി,​ ബിഎസ്പി എന്നീ രാഷ്ട്രീയ കക്ഷികളെയും പ്രതിസ്ഥാനത്ത് നിര്‍ത്തിയായിരുന്നു ഹര്‍ജി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :