പതിനഞ്ച്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിക്ക് ജീവപര്യന്തം

ബദുന്‍| WEBDUNIA| Last Modified വ്യാഴം, 27 ജൂണ്‍ 2013 (13:38 IST)
PTI
PTI
പതിനഞ്ച്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഉത്തര്‍പ്രദേശിലെ അഹ്‌ബരന്‍ സിംഗിനെയാണ് അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി എസ്‌എന്‍ ത്രിപാദി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്.

ബദുന്‍ ജില്ലയിലെ ഉഷൈദ് പ്രദേശത്ത് താമസിക്കുന്ന അഹ്ബരന്‍ പെണ്‍കുട്ടിയെ പല തവണകളായി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ഗര്‍ഭഛിദ്ദ്രം നടത്താന്‍ യുവാവ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് ഈ കേസ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഏറ്റെടുത്തു. ഇതു മൂലം കോടതി വേഗത്തില്‍ വിധി പറയുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :