ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു

ഡെറാഡൂണ്‍| WEBDUNIA|
PTI
PTI
ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. ഉത്തരാഖണ്ഡിലെ പ്രളയം ദുരിതബാധിതര്‍ക്ക് ദുരിതാശ്വാസ സഹായങ്ങള്‍ പ്രഖ്യാപിച്ചു. ദുരിതബാധിതര്‍ക്ക് സൗജന്യ റേഷനും വൈദ്യുതിയും ലഭ്യമാക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പുനരധിവാസത്തിനായി പ്രത്യേക സ്ഥാപനം തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രളയത്തില്‍ കൊടുംനാശം സംഭവിച്ച പ്രദേശങ്ങള്‍ക്ക് മുഖ്യപരിഗണന നല്‍കിയാണ് ദുരിതാശ്വാസ നടപടികള്‍ പ്രഖ്യാപിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കും കര്‍ഷകര്‍ക്കും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ദുരന്തത്തില്‍ തകര്‍ന്ന എല്ലാ വാണിജ്യ സ്ഥാപനങ്ങള്‍ക്കും നഷ്ടപരിഹാരം ലഭിക്കും.

കേന്ദ്രമന്ത്രി ജയറാം രമേശ് ദുരിതബാധിതര്‍ക്ക് ഇന്ദിരാ ആവാസ് യോജനയ്ക്കു കീഴില്‍ 14,000 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് പറഞ്ഞു. വീടുകള്‍ നിര്‍മിക്കാന്‍ ലോകബാങ്കിന്റെ സഹായം തേടുമെന്നും ധനമന്ത്രാലയത്തിന്റെ സംഘം രണ്ട് ദിവസത്തിനകം ഉത്തരാഖണ്ഡ് സന്ദര്‍ശിക്കുമെന്നും ജയറാം രമേശ് അറിയിച്ചു.

അനധികൃതമായി നദീതടങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും പാരിസ്ഥിതി ഘടനക്കനുസരിച്ചായിരിക്കും ദുരന്തബാധിത മേഘലയില്‍ ഇനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നും ഉത്തരാഖണ്ഡ് അധികൃതര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :