ഉത്തരാഖണ്ഡ് പ്രളയം: ശിവഗിരി സന്യാസിമാര്‍ ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി | WEBDUNIA|
PTI
ഉത്തരാഖണ്ഡിലെ പ്രളയ ദുരന്തത്തില്‍ കുടുങ്ങിയ ശിവഗിരി സന്യാസിമാര്‍ ഡല്‍ഹിയിലെത്തി. സ്വകാര്യ ഹെലിക്കോപ്റ്ററിലാണ് സന്യാസിമാര്‍ ഡല്‍ഹിയിലെത്തിയത്. ഇന്നലെ രാവിലെ ബദരീനാഥ്‌ ബോലാഗിരി ആശ്രമത്തില്‍നിന്ന്‌ ഹെലികോപ്‌ടറില്‍ ജോഷിമഠില്‍ എത്തിയിരുന്നു.

പ്രളയത്തെ തുടര്‍ന്ന് ജൂണ്‍ 16ന് ഭോലാഗിരി ആശ്രമത്തില്‍ എത്തിയ സന്യാസിമാര്‍ അവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. ശിവഗിരി സന്യാസിമാരെ പ്രളയ മേഖലയില്‍നിന്നു കൊണ്ടു വരുന്നതില്‍ കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകള്‍ അനാസ്‌ഥ കാണിക്കുകയാണെന്നു നേരത്തെ പരാതി ഉയര്‍ന്നിരുന്നു.

ശിവഗിരി മഠത്തില്‍ നിന്നുള്ള സ്വാമി ഗുരുപ്രസാദ്‌, സ്വാമി വിശാലാനന്ദന്‍, കൃഷ്‌ണസ്വാമി, സുധാകരന്‍, ഹരിലാല്‍, അശോകന്‍, വിശ്വംഭരന്‍ എന്നിവരും ഡല്‍ഹിയില്‍ നിന്നുള്ള മിനി, കാഞ്ചന, മീര, ബദരീനാഥില്‍ ഇവര്‍ക്കൊപ്പം ചേര്‍ന്ന ജനാര്‍ദ്ദന കുറുപ്പ്‌, ഉണ്ണികൃഷ്‌ണന്‍ എന്നിവരാണ്‌ സംഘത്തിലുള്ളത്‌.

ശിവഗിരിയില്‍ നിന്നുള്ള സ്വാമിമാരെ രക്ഷിക്കുന്നതിന്‌ അടിയന്തര നടപടികള്‍ എടുക്കുന്നതിനായി സമ്പത്ത് എംപി ഡല്‍ഹിയില്‍ കുത്തിയിരുപ്പ് സത്യഗ്രഹവും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയില്‍ ശിവഗിരിയില്‍ നിന്നുള്ള സന്യാസിമാര്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :