ഉത്തരാഖണ്ഡ് പ്രളയദുരന്തം: ഇന്ത്യന്‍ സേന വെബ് സൈറ്റ് ആരംഭിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഉത്തരാഖണ്ഡില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനമുണ്ടാക്കുന്നതിനായി ഇന്ത്യന്‍ സേന പുതിയ വെബ് സൈറ്റ് ആരംഭിച്ചു. //suryahopes.in/ എന്ന വിലാസത്തിലാണ് വെബ്‌സൈറ്റ് ആരംഭിച്ചത്.

ഉത്തരാഖണ്ഡില്‍ സേന നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളുടെ വിശദവിവരങ്ങളും സേന രക്ഷപ്പെടുത്തിയവരുടെ വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്. വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ ഔദ്യോഗിക ഹെല്‍പ്പ് ലൈന്‍ നമ്പറുകളും സംസ്ഥാന വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകളും വെബ്‌സൈറ്റിലുണ്ട്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പത്ത് സ്ഥലങ്ങളുടെ വിവരങ്ങളും പരിക്കുപറ്റിയവരെക്കുറിച്ചുള്ള വിവരങ്ങളും വെബ് സൈറ്റില്‍ ലഭ്യമാണ്. സേനയുടെ രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പുതിയ വെബ് സൈറ്റ് മൂലം സാധിക്കുമെന്നാണ് പ്രതീക്ഷ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :