ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ മൂവായിരം പേരെ കണ്ടെത്താനുണ്ട്. മൂവായിരം പേരെ കൂടി കണ്ടെത്താനുണ്ടെന്ന് മുഖ്യമന്ത്രി വിജയ് ബഹുഗുണയാണ് അറിയിച്ചത്. ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്.
കാണാതായവരെ കുറിച്ചുള്ള വ്യക്തമായ കണക്ക് അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 30 ദിവസത്തിനുള്ളില്‍ ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും അദേഹം അറിയിച്ചു. പകര്‍ച്ചവ്യാധികള്‍ക്കെതിരെ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ബഹുഗുണ പറഞ്ഞു.
ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ച മലയാളി ജവാന്റെ മൃതദേഹം കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. ബദരീനാഥില്‍ കുടുങ്ങിയ 500 പേരെ കൂടിയാണ് ഇനി രക്ഷപ്പെടുത്താനുള്ളത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇന്നുകൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.