ഈ വര്‍ഷമെങ്കിലും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്നുള്ള പ്രതീക്ഷയില്‍ ജയറാം രമേശ്

ഹൈദരബാദ്| JOYS JOY| Last Modified ബുധന്‍, 20 മെയ് 2015 (18:33 IST)
ഈ വര്‍ഷമെങ്കിലും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഹൈദരബാദില്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.

"ഈ വര്‍ഷമെങ്കിലും അത് സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിനെ ചുമതല 2015ല്‍ തന്നെ രാഹുല്‍ ഗാന്ധി ഏറ്റെടുക്കുമെന്നാണ് തങ്ങള്‍ കരുതുന്നത്” - അഭിമുഖത്തില്‍ ജയറാം രമേശ് പറഞ്ഞു.

സംസ്ഥാനങ്ങളില്‍ പുതിയ നേതൃത്വത്തെ ഉയര്‍ത്തി കൊണ്ടു വരേണ്ട ചുമതല രാഹുല്‍ ഗാന്ധിക്കാണന്നെന്നും ജയറാം രമേശ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :