ന്യൂഡല്‍ഹി|
jibin|
Last Modified ശനി, 16 മെയ് 2015 (13:37 IST)
ബാര്‍ കോഴക്കേസ് മുതല്‍ കോണ്‍ഗ്രസിലെ പടലപ്പിണക്കംവരെ കത്തിനില്‍ക്കെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മെയ് 26 ന് കേരളത്തിലെത്തും. കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് റാലിയില്‍ രാഹുല്‍ സംസാരിക്കും. തുടര്‍ന്ന് മെയ് 27ന് ചാവക്കാട് കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുമായി അദ്ദേഹം ആശയവിനിമയം നടത്തും. രാവിലെ പത്തരയ്ക്കാണ് പരിപാടി.
അന്നുതന്നെ ഉച്ചയ്ക്ക് ശേഷം ആലുവ ഗസ്റ്റ് ഹൗസില്‍ വെച്ച് റബ്ബര്‍ മേഖലയുടെ പ്രശ്‌നത്തെക്കുറിച്ച് പ്രതിനിധികളുമായി സംസാരിക്കും. അന്നുതന്നെ രാഹുല്‍ ഡല്‍ഹിയിലേക്ക് മടങ്ങുമെന്നും സുധീരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തിയ കെ.പി.സി.സി. പ്രസിഡന്റ് വിഎം സുധീരനാണ് ഈ കാര്യം അറിയിച്ചത്.