രാഹുലിന് വെങ്കയ്യ നായിഡുവിന്റെ മറുപടി, സീറോകള്‍ എപ്പോഴും സീറോകള്‍ മാത്രമേ കണ്ടുപിടിക്കൂ

ന്യൂഡല്‍ഹി| VISHNU N L| Last Updated: ബുധന്‍, 20 മെയ് 2015 (13:24 IST)

പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് പൂജ്യം മാര്‍ക്കെന്ന് പറഞ്ഞ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡുവിന്റെ പരിഹാസം. സീറോകള്‍ക്ക് ഹീറോകളെ തിരിച്ചറിയാനാകില്ലെന്നും സീറോകള്‍ എപ്പോഴും സീറോകള്‍ മാത്രമേ കണ്ടുപിടിക്കുകയുള്ളൂവെന്നുമാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് രാഹുലിന് അദ്ദേഹം മറുപടി നല്‍കിയത്.

എങ്ങനെയാണ് ചായവില്‍പനക്കാരനായിരുന്ന ഒരാള്‍ക്ക് ഇത്ര ബഹുമതി കിട്ടുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം. പക്ഷെ ജനങ്ങള്‍ ചായവില്‍പനക്കാരന്റെ കൂടെയാണ്. 125 കോടി ഇന്ത്യാക്കാരുടെ നേതാവിന് വിദേശമണ്ണില്‍ ലഭിക്കുന്ന റെഡ് കാര്‍പ്പെറ്റ് സ്വീകരണം കോണ്‍ഗ്രസിന് അപ്രസക്തമാണെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. നരേന്ദ്രമോഡി വിദേശത്ത് പോകരുതെന്ന പുതിയ നിയമമാണ് കോണ്‍ഗ്രസ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വയം കണ്ടെത്തലിനായി 57 ദിവസം വിദേശത്ത് അപ്രത്യക്ഷരാകുന്നവരാണ് ദേശീയ താല്‍പര്യത്തിനായി പോയ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :