ബിജെപി നേതാക്കള്‍ അഹങ്കാരികള്‍; മോഡി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാംദേവ്

Last Modified ബുധന്‍, 20 മെയ് 2015 (15:06 IST)
മോഡി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗഗുരു ബാബാ രാംദേവ് രംഗത്തെത്തി.
ലോക്‌സഭ തെരഞ്ഞെടുപ്പിലെ
വിജയം ബി.ജെ.പി നേതാക്കളെ അഹങ്കാരികളായി മാറ്റിയെന്ന് രാംദേവ് പറഞ്ഞു. ആജ് തക് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ബാബ രാംദേവ് ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചത്. കര്‍ഷക വിരുദ്ധമെന്ന പ്രതിഛായയാണ് സര്‍ക്കാരിനുള്ളതെന്നും ഇത് മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും രാംദേവ് പറഞ്ഞു.

അഭിമുഖത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിക്കാനും രാംദേവ് മറന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷം നിര്‍ജീവമായിരുന്ന കോണ്‍ഗ്രസിനു രാഹുല്‍ ഗാന്ധി പുതുജീവന്‍ നല്‍കി. ശക്തമായ ജനാധിപത്യത്തില്‍ ശക്തമായ പ്രതിപക്ഷം ഉണ്ടായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും പ്രതിപക്ഷം സര്‍ക്കാര്‍ ജനവിരുദ്ധമാണെന്ന് തുറന്നുകാണിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനേയും രാംദേവ് അഭിനന്ദിച്ചു. കള്ളപ്പണ വിഷയത്തില്‍ ജൂണിന് ശേഷം ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :