ഇറ്റാലിയന്‍ നാവികര്‍ തിരിച്ചെത്തി

ന്യുഡല്‍ഹി: | WEBDUNIA|
PRO
PRO
കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ഉണ്ടാകില്ലെന്ന ഇന്ത്യയുടെ ഉറപ്പിന്മേലാണ് നാവികരുടെ മടങ്ങി വരവ്. നാവികരായ മാസിമിലൈനോ ലാത്തോര്‍, സാല്‍വത്തോര്‍ ഗിറോണ്‍ എന്നിവര്‍ ഇറ്റലിയില്‍നിന്ന് പ്രത്യേക സൈനികവിമാനത്തിലാണ് ഇന്ത്യയിലെത്തിയത്.

നാവികര്‍ ഇന്ത്യയില്‍ എത്തിയാല്‍ അറസ്റ്റ് ഉണ്ടാകില്ലെന്ന് ഇറ്റലിക്ക് ഉറപ്പ് നല്‍കിയിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസല്ല ഇത്. ഇറ്റലിക്ക് നല്‍കിയ ഉറപ്പുകള്‍ സുപ്രീംകോടതിയെ അറിയിക്കുമെന്നും അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു. തിരികെയെത്താന്‍ സുപ്രീംകോടതി അനുവദിച്ച സമയം വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് ഇരുവരും മടങ്ങിയെത്തിയത്. നേരത്തെ നാവികരെ തിരച്ചയിക്കില്ലെന്ന നിലപാടിലായിരുന്നു ഇറ്റലി.

കടല്‍ക്കൊലക്കേസില്‍ രാജ്യാന്തര നിയമപ്രകാരം നടപടികള്‍ എടുക്കണമെന്നായിരുന്നു ഇറ്റലിയുടെ ആവശ്യം. എന്നാല്‍ നാവികരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കില്ലെന്ന് അറിയിച്ചതോടെ കര്‍ശന നടപടികള്‍ എടുക്കുമെന്ന് സുപ്രീകോടതി വ്യക്തമാക്കി. സ്ഥാനപതി ഡാനിയല്‍ മാന്‍‌ജിനി അനുവാദം കൂടാതെ രാജ്യം വിട്ട് പോകാനാകില്ലെന്ന് ഉത്തരവിട്ട കോടതി സ്ഥാനപതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും പറഞ്ഞു. ജനീവ സമ്മേളന പ്രകാരം നയതന്ത്ര പരിരക്ഷക്ക് നാവികര്‍ക്ക് അവകാശമുണ്ടെന്ന ഇറ്റാലിയന്‍ നിലപാടും സുപ്രീംകോടതി തള്ളിക്കളഞ്ഞു. കടല്‍ക്കൊല കേസില്‍ പ്രതികളായ നാവികര്‍ വോട്ടു ചെയ്യാനാണ് ഇറ്റലിയിലേക്ക് പോയത്. സുപ്രീംകോടതിയാണ് മാര്‍ച്ച് 22 വരെ നാവികര്‍ക്ക് ജാമ്യം അനുവദിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :