എം എം മണി നല്‍കിയ ഹര്‍ജി സുപ്രീം‌കോടതി തള്ളി

കൊച്ചി| WEBDUNIA|
PRO
PRO
മണക്കാട് നടത്തിയ വിവാദപ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ എഫ് ഐ ആ‍ര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി എം എം മണി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സംസ്ഥാന സര്‍ക്കാരിന് കേസുമായി മുന്നോട്ട് പോകാമെന്നും കോടതി അറിയിച്ചു.

രാഷ്ട്രീയപ്രേരിതമായാണ് സര്‍ക്കാര്‍ തനിക്കെതിരെ കേസെടുത്തിട്ടുള്ളത്. സര്‍ക്കാരിന്റെഅധികാരങ്ങള്‍ ഇതിനായി ഉപയോഗിച്ചുവെന്നുമായിരുന്നു മണിയുടെ വാദങ്ങള്‍. എന്നാല്‍ സുപ്രീംകോടതി ഇതിനെ തള്ളുകയായിരുന്നു. ജസ്റ്റിസ് ടി സദാശിവന്‍ അധ്യക്ഷനായുള്ള ബഞ്ചാണ് ഹര്‍ജി തള്ളിയത്.

കൊലപാതകം,​ കുറ്റകൃത്യം മറച്ചു വയ്ക്കാന്‍,​ കുറ്റകൃത്യം നടത്താന്‍ പ്രേരിപ്പിക്കുക,​ പൊലീസുകാരുടെ കൃത്യ നിര്‍വഹണത്തെ തടസപ്പെടുത്തുക തുടങ്ങിയ കേസുകളാണ് മണിക്കെതിരെ ചുമത്തിയിട്ടുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :