ടെസ്റ്റ് റാങ്കിംഗ്: ഇന്ത്യ നാലാം റാങ്കിലേക്കുയര്‍ന്നു
ദുബായ് |
WEBDUNIA|
PRO
ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിലെ തകര്‍പ്പന്‍ വിജയത്തോടെ ഇന്ത്യ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ടെസ്റ്റ് റാങ്കിംഗില്‍ നാലാം സ്ഥാനത്തെത്തി. പാകിസ്ഥാനില്‍ നിന്നാണ് ഇന്ത്യ നാലാം റാങ്ക് സ്വന്തമാക്കിയത്. ടെസ്റ്റ് ടീം റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കയാണ് ഒന്നാംസ്ഥാനത്ത്.
ബാറ്റ്സ്‌മാന്‍ റാങ്കിംഗില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മൂന്ന് പടി ഉയര്‍ന്ന് പതിനേഴാം സ്ഥാനത്തെത്തി. കരിയറിലെ കന്നി ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യന്‍ ക്യാപ്ടന്‍ ധോണി 15 പടി ഉയര്‍ന്ന് ഇര്യ്പത്തിയൊന്നാം റാങ്കിലെത്തി. ചെന്നൈ ടെസ്റ്റിലെ 12 വിക്കറ്റ് നേട്ടത്തോടെയാണ് അശ്വിന്‍ റാങ്കിംഗില്‍ മുന്നേറിയത്.
സെഞ്ച്വറി നേടിയ വിരാട്കൊഹ്‌ലി 10 പടി ഉയര്‍ന്ന് ഇരുപത്തിയഞ്ചാം റാങ്കിലെത്തി. ബൗളര്‍മാരില്‍ അശ്വിന്‍ കരിയര്‍ ബെസ്റ്റായ പതിനൊന്നാം റാങ്കിലെത്തി.