മാധ്യമറിപ്പോര്‍ട്ടുകളും സ്പോര്‍ട്സ് കോളങ്ങളും വായിക്കാറില്ല: ധോണി

ചെന്നൈ| WEBDUNIA|
PRO
ചെന്നൈ ടെസ്‌റ്റില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനായത്‌ വിമര്‍ശനങ്ങള്‍ക്ക്‌ ചെവികൊടുക്കാതിരുന്നതിനാലാണെന്ന്‌ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ്‌ ധോണി.കളിയെ കുറിച്ചുളള മാധ്യമ റിപ്പോര്‍ട്ടുകള്‍ കാണുകയോ സ്‌പോര്‍ട്‌സ് കോളങ്ങള്‍ വായിക്കുകയോ ചെയ്യാറില്ല. അതിനാല്‍ ഇത്തരത്തില്‍ വിമര്‍ശനങ്ങളെ മാറ്റിനിര്‍ത്താന്‍ സാധിച്ചു.


ടീമിന്റെ മോശം പ്രകടനങ്ങളെ തുടര്‍ന്ന്‌ ക്യാപ്‌റ്റന്‍സി തന്നെ ചോദ്യം ചെയ്യപ്പെട്ട അവസരത്തിലാണ്‌ സ്വന്തം ഇരട്ട സെഞ്ചുറിയിലൂടെയും ടീമിന്റെ എട്ട്‌ വിക്കറ്റ്‌ ജയത്തിലൂടെയും ധോണി തക്ക മറുപടി നല്‍കിയത്‌. ചെന്നൈ ടെസ്‌റ്റില്‍ നിര്‍ണായകമായ 224 റണ്‍ നേടിയ ധോണിയായിരുന്നു മാന്‍ ഓഫ്‌ ദ മാച്ച്‌.

ചെയ്യുന്ന ജോലിയില്‍ മാത്രമാണ്‌ ശ്രദ്ധിക്കുന്നത്‌. തന്റെ ശൈലിയില്‍ അല്‍പ്പം പോലും മാറ്റം വരുത്തിയിട്ടില്ലെന്നും ധോണി മാധ്യമങ്ങളോട്‌ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :