ഷാരൂഖിന്റെ കാര്യം ഓര്‍ത്ത് പാകിസ്ഥാന്‍ തലപുകയ്ക്കേണ്ടെന്ന് ഇന്ത്യ

ഇസ്ലാമാബാദ്| WEBDUNIA|
PTI
PTI
ബോളിവുഡ് താരം ഷാരൂഖ് ഖാന് മതിയായ സുരക്ഷ നല്‍കാന്‍ തയ്യാറാകണം എന്ന പാക് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന തള്ളി ഇന്ത്യ. ഇന്ത്യയിലെ ജനങ്ങളുടെ സുരക്ഷ നോക്കാന്‍ രാജ്യം പ്രാപ്തമാണെന്നും ഷാരൂഖിന്റെ കാര്യം ഓര്‍ത്ത് പാകിസ്ഥാന്‍ തല പുകയ്ക്കേണ്ടെന്നുമാണ് ആഭ്യന്തര സെക്രട്ടറി ആര്‍ കെ സിംഗ് പറഞ്ഞത്.

പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് പാകിസ്ഥാനിലെ കാര്യങ്ങളെക്കുറിച്ച് ആകുലപ്പെട്ടാല്‍ മതിയെന്നും ആര്‍ കെ സിംഗ് പറഞ്ഞു.

ഔട്ട്‌ലുക്ക് ടേണിംഗ് പോയിന്റ്സില്‍ ഷാരൂഖ് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ ആണ് ഇന്ത്യാ-പാക് വാക്പോര്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം തെറ്റിദ്ധരിക്കപ്പെട്ട മുസ്ലീങ്ങളുടെ പ്രതീകമായി താന്‍ മാറിയിട്ടുണ്ട്. ചില രാഷ്ട്രീയ നേതാക്കള്‍ പോലും ചിലപ്പോള്‍ തന്നെ ഇത്തരത്തില്‍ കണ്ടിട്ടുണ്ടെന്നും ഷാരൂഖ് പറഞ്ഞിരുന്നു.

സുരക്ഷിതമായി തോന്നുന്നില്ലെങ്കില്‍ ഷാരൂഖിന് പാകിസ്ഥാനിലേക്ക് വരാമെന്ന് ജമാഅത്ത് ഉദ്-ധവ(ലഷ്കര്‍ ഈ തോയ്ബ) തലവന്‍ ഹഫീസ് മുഹമ്മദ് സയീദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :